മംഗളൂരു: ( www.truevisionnews.com ) ദക്ഷിണ കന്നട ജില്ലയിൽ സ്കൂട്ടറിൽ കണ്ടെയ്നർ ലോറിയിടിച്ച് ദമ്പതികൾക്ക് ദാരുണാന്ത്യം.
സമ്പാജെ ചേടാവിന് സമീപം ചൊവ്വാഴ്ച വൈകീട്ടാണ് അപകടം.
സിദ്ധാപൂർ നെല്ലിഹുഡിക്കേരി സ്വദേശി ചിദാനന്ദ ആചാര്യ (48), ഭാര്യ നളിനി (39) എന്നിവരാണ് മരിച്ചത്.
സിദ്ധാപൂരിൽനിന്ന് പുത്തൂരിലേക്ക് വരുകയായിരുന്ന സ്കൂട്ടറിൽ സുള്ള്യയിൽനിന്ന് മടിക്കേരി ഭാഗത്തേക്ക് പോവുകയായിരുന്നു കണ്ടെയ്‌നർ ഇടിച്ചാണ് അപകടമുണ്ടായത്.
ചിദാനന്ദ സംഭവസ്ഥലത്തും നളിനി ആശുപത്രിയിലുമാണ് മരിച്ചത്.
സ്വർണപ്പണിക്കാരായ ദമ്പതികൾ മകനെ ബസിൽ അയച്ച് സ്കൂട്ടറിൽ പുത്തൂരിലേക്ക് പോവുകയായിരുന്നു.
#Container #lorry #hit #scooter #accident #tragicend #couple